Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bikes Collide Palakkad

Palakkad

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ചി​റ്റൂ​ർ: കൊ​ടു​മ്പ് മി​ഥു​നം​പ​ള്ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചി​റ്റൂ​ർ തെ​ക്കേ ഗ്രാ​മം ശാ​സ്താ ന​ഗ​റി​ൽ പ​രേ​ത​നാ​യ ക​ണ്ണ​ദാ​സി​ന്‍റെ മ​ക​ൻ രാ​ഹു​ൽ(23) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ രാ​ഹു​ലി​നൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലു​ക്കൂ​ട്ടി​യാ​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ്, അ​ദ്വൈ​ത് എ​ന്നി​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും പ​രി​ക്കു​ക​ളോ​ടെ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം.

ചി​റ്റൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ഹു​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് ചി​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ അ​മ്മ: ഗീ​ത. സ​ഹോ​ദ​രി: ര​ഞ്ജി​നി.

Latest News

Up